Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uprising

Wayanad

ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​ദ്ധ​തി റ​ദ്ദാ​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ നീ​ക്കം സ്വാ​ർ​ഥ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും നി​യ​മാ​നു​സൃ​ത​വും സു​താ​ര്യ​വു​മാ​യി​രു​ന്നു​വെ​ന്നും അ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ക്ലീ​ൻ സി​റ്റി, ഗ്രീ​ൻ സി​റ്റി, ഫ്ള​വ​ർ സി​റ്റി, ഹാ​പ്പി ഹാ​പ്പി ബ​ത്തേ​രി, വി​ശ​പ്പു​ര​ഹി​ത ന​ഗ​ര​സ​ഭ, അ​ങ്ക​ണ​വാ​ടി ഭ​ക്ഷ​ണ പ​ദ്ധ​തി, ഫ്ളൈ ​ഹൈ, ഡ്രോ​പ്പ് ഔ​ട്ട് ഫ്രീ ​പ​ദ്ധ​തി തു​ട​ങ്ങി നി​ര​വ​ധി മാ​തൃ​കാ​പ​ര​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നു​വെ​ന്നും അ​വ​യി​ൽ പ​ല​തും നി​ല​വി​ലെ ഭ​ര​ണ​സ​മി​തി അ​വ​സാ​നി​പ്പി​ച്ചെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

ബ​ത്തേ​രി​യു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന 75 കോ​ടി രൂ​പ​യു​ടെ ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​ദ്ധ​തി റ​ദ്ദാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും അ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് പ​റ​ഞ്ഞു. പ​ദ്ധ​തി ന​ഗ​ര​സ​ഭ ഐ​ക്യ​ക​ണ്ഠേ​ന അം​ഗീ​ക​രി​ച്ച​തും മൂ​ന്ന് വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും ക​രാ​ർ ഒ​പ്പി​ട​ലും ന​ട​ന്ന​ത്. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ഫെ​യ​ർ വാ​ല്യൂ പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. ഡി​ബി​ഒ​ടി വ്യ​വ​സ്ഥ​യി​ൽ പ​ര​സ്യ ടെ​ൻ​ഡ​ർ വി​ളി​ച്ച് നാ​ല് ക​ന്പ​നി​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ ഏ​റ്റ​വും അ​നു​കൂ​ല​മാ​യ ടെ​ൻ​ഡ​റാ​ണ് അം​ഗീ​ക​രി​ച്ച​ത്.

ഗ്ലോ​ബ​ൽ വെ​ഞ്ച​ർ ക​ന്പ​നി​യു​മാ​യി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​രാ​ർ ഒ​പ്പു​വെ​ച്ച​താ​യും ക​ന്പ​നി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ തു​ക അ​ട​ച്ച​താ​യും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
35 വ​ർ​ഷ​ത്തെ ക​രാ​റാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ന​ഗ​ര​സ​ഭ​യ്ക്ക് നി​കു​തി, ലൈ​സ​ൻ​സ് ഫീ​സ്, ലാ​ഭ​വി​ഹി​തം എ​ന്നി​വ​യി​ലൂ​ടെ ഗ​ണ്യ​മാ​യ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​ന്ന ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​ണ് ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്. പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, കെ.​ജെ. ദേ​വ​സ്യ, സോ​മ​നാ​ഥ​ൻ, ടി.​കെ. ര​മേ​ശ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up